തൃശൂര്‍: തൃശൂര്‍ പാണഞ്ചേരി താളിക്കോട് ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഫാമിലെ 18 ഓളം പന്നികള്‍ ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ 450 ഓളം പന്നികളെ കൊന്നൊടുക്കും. പരിശീലനം ലഭിച്ച രണ്ട് ബുച്ചര്‍മാര്‍ ഉള്‍പ്പെട്ട രണ്ട് ടീമുകളെ പന്നികളെ കൊല്ലാന്‍ നിയോഗിച്ചിട്ടുണ്ട്. മന്ത്രി കെ. രാജന്‍, ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ യോഗം ചേര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാണഞ്ചേരി മൃഗാശുപത്രിയിലെ അസി. പ്രോജക്ട് ഓഫീസര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന രണ്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്.