തിരുവനന്തപുരം: സിപിഎം രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംവി ഗോവിന്ദന്റെ പ്രസ്താവനയോടെ സിപിഎമ്മിന്റെ കാപട്യം പുറത്ത് വന്നിരിക്കുകയാണെന്നും മോദി ഭരണകൂടത്തിന് എതിരായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഒരു തരംഗം സൃഷ്ടിച്ചപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും എംവി ഗോവിന്ദനുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു.