ദോഹ: ദോഹയിൽ കെട്ടിടം തകർന്ന് മലയാളി ഗായകൻ മരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് അബ്ദുൾ സമദിന്റെ മകൻ ഫൈസൽ കുപ്പായി (48)ആണ് മരിച്ചത്.
ഫൈസൽ താമസിച്ചിരുന്ന ദോഹ മൻസൂറയിലെ നാല് നില കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ദോഹയിലെ കലാ, സാംസ്കാരിക മേഖലയിൽ സജീവമായിരുന്നു ഫൈസൽ.
അറിയപ്പെടുന്ന ചിത്രകാരൻ കൂടിയായിരുന്നു ഇദ്ദേഹം. ഖദീജയാണ് മാതാവ്. ഭാര്യ റബീന. മക്കൾ: റന, നദ, ഫാബിൻ. മൂവരും വിദ്യാർഥികളാണ്