കൊച്ചി: എംഡിഎംഎയുമായി മോഡൽ ഹെമ്മ റോസ് പിടിയിലായി. ചേർത്തല അർത്തുങ്കൽ സ്വദേശിയാണ് ഷെറിൻ ചാരു എന്ന ഹെമ്മ.
വളരെ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികൾക്ക് എംഡിഎംഎ എത്തിച്ച് കൊടുക്കുന്നത് ഹെമ്മയാണ്.
എൻഫോഴ്സ്മെന്റ് അസി. കമ്മീഷ്ണർ ബി ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ സംഘമാണ് ഇവരെ പിടികൂടിയത്.
സ്നോബോൾ എന്ന പേരിലാണ് ഇവർ ലഹരി വിവരങ്ങൾ കൈമാറിയിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് പോലീസിന്റെ പിടിയിലായതോടെയാണ് ഹെമ്മ റോസെന്ന പ്രധാന ലഹരി മരുന്ന് കടത്തുകാരിയെ കുറിച്ച് പോലീസിന് അറിവ് ലഭിച്ചത്.