കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ കൂരാച്ചുണ്ട് സ്വദേശി ഒ.കെ ആഗിലിനെതിരെ കേസെടുത്തു. ലൈംഗിക പീഡനം, ആയുധം വെച്ച് ഉപദ്രവിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
സുഹൃത്ത് മാനസികവും ശാരീരികവും ആയി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആഗിലിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
യുവതിയും ആഗിലും ഖത്തറിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയം. ഖത്തറിൽ നിന്ന് നേപ്പാൾ വഴി കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 19ാം തീയതി മുതൽ ആഗിലിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് യുവതിയെ പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.
പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദ്വിഭാഷിയുടെ സഹായത്തോടെ ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദിലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആഗിൽ ബലമായി ലഹരി നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ശാരീരിക ഉപദ്രവത്തിന് പുറമെ മാനസികമായും ബുദ്ധിമുട്ടിച്ചുവെന്ന് യുവതി പറയുന്നു.