തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോട്ടോക്കെതിരെ പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് ഉമ തോമസിനൊപ്പമുള്ള ഫോട്ടോ മോർഫ് ചെയ്ത് ഇടത് അനുകൂല പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി.
സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിലും പ്രതിപക്ഷ നേതാവ് പരാതി നൽകി. അപകീർത്തികരമായ സോഷ്യൽ മീഡിയ ലിങ്കുകൾ ഉൾപ്പെടെയാണ് പരാതി നൽകിയത്.
ഉമയെ സ്വീകരിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേർക്കുകയായിരുന്നു. ‘കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെ ഉണ്ടാവണം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.