തൊടുപുഴ: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി പ്രദേശവാസികൾ. വൈകീട്ട് ശാന്തൻപാറയിലും സൂര്യനെല്ലിയിലും നാട്ടുകർ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്.
അരിക്കൊമ്പനെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആനയുടെ അക്രമണത്തില്‍ പ്രദേശത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ ആനയുടെ ആക്രമണത്തില്‍ വീടുകള്‍ നശിച്ചിരുന്നു. കോടതിയ്ക്കും പരിസ്ഥിതി വാദികളെന്ന് അവകാശപ്പെടുന്നവര്‍ക്കും ഇവിടത്തെ സാഹചര്യം അറിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്. മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
















