കോട്ടയം: നിരവധി കേസുകളിൽ പ്രതിയും പോലീസിന് സ്ഥിരം തലവേദന സൃഷ്ട്ടിക്കുന്ന ആളുമായ കുപ്രസിദ്ധ ഗുണ്ടയെ നാട് കടത്തി പോലീസ്.
ഓലിക്കൽ സാജൻ ജോർ്ജി ( 40) നെയാണ് നാട് കടത്തിയത്. കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്കാണ് ഇയാളെ നാട് കടത്തിയിരിക്കുന്നത്.
അടിപിടി, കഞ്ചാവ് വിൽപ്പന എന്നിവയിൽ നിരവധി കേസുകളുള്ള വ്യക്തിയാണ് സാജനെന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് അറിയിച്ചു.