കാക്കനാട്: അമിതവേഗത്തിലെത്തിയ ബുള്ളറ്റിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
കൊച്ചി ടിസിഎസ് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സിസ്റ്റം എൻജിനീയർ കോഴിക്കോട് മുക്കം സ്വദേശി ചാലിയിൽ വീട്ടിൽ സലീം ഇസ്മായിൽ (25) ആണ് മരിച്ചത്.
കാക്കനാട് ജംഗ്ഷനിൽ വച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെയാണ് പിന്നാലെ അമിത വേഗത്തിലെത്തിയ ബുള്ളറ്റ് ഇടിച്ച് തെറിപ്പിയ്ച്ചത്.
എതിരെ വന്ന കാറിലേക്ക് തെറിച്ചുവീണ ഇസ്മായിലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.