അങ്കമാലി: പാചകം ചെയ്യാൻ വിറകെടുക്കാൻ ടെറസിൽ കയറിയ വൃദ്ധൻ ടെറസിൽ നിന്ന് വീണു മരിച്ചു.
എടക്കുന്ന് കോരമന ഇടശ്ശേരി വർഗീസിന്റെ മകൻ ജെയിംസ് (60) ആണ് ദാരുണമായി മരിച്ചത്. മൂകനും ബധിരനുമായിരുന്നു ജയിംസ്.
രണ്ട് ദിവസം മുൻപാണ് ലോട്ടറി തൊഴിലാളിയായ ജെയിംസ് വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
സംസ്കാരം ഇന്ന് വൈകിട്ട് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഭാര്യ റോസിലി, മക്കൾ അജിത്, ആൻ മരിയ.