ചണ്ഡിഗഢ്: വീട്ടുജോലിക്കാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനിയായ ചാംപയാണ് മരിച്ചത്. ഹരിയാനയിലെ പാഞ്ച്കുലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
ചാംപയെ ബാത്ത്‌റൂമില്‍ കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, ചാംപയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ചാംപയെ വളരെ താഴ്ന്ന നിലയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ചാംപയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.