കുവൈത്ത് സിറ്റി: റമദാനിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് പരിശോധന സംഘം മേധാവി ഫൈസൽ അൽ അൻസാരി. റമദാനിൽ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി പരിശോധനയും തുടങ്ങിയിട്ടുണ്ട്.
ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാവൂ. അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ വാണിജ്യ പ്രോസിക്യൂഷന് കൈമാറുമെന്നും അൽ അൻസാരി പറഞ്ഞു.