ന്യൂഡല്‍ഹി: മുന്‍ ബിഡിജെഎസ് നേതാവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേരളത്തിലെ സിഇഒയുമായിരുന്ന വി ഗോപകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. വി ഗോപകുമാറിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
അതേസമയം, ആം ആദ്മി പാര്‍ട്ടിയിലൂടെ മാത്രമേ കേരളത്തില്‍ ഇനി ഒരു മാറ്റം ഉണ്ടാകുകയുള്ളൂവെന്ന് വി ഗോപകുമാര്‍ പ്രതികരിച്ചു. 2021ലാണ് ബിഡിജെഎസ് നേതാവ് വി ഗോപകുമാര്‍ പാര്‍ട്ടി വിട്ട് ഭാരതീയ ജന സേന (ബിജെഎസ്) രൂപീകരിക്കുന്നത്.