ന്യൂസിലാൻഡിലെ കെർമാഡെക് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്ടായത്. വടക്കൻ ന്യൂസിലാൻഡിൽ വ്യാഴാഴ്ചയാണ് സംഭവം.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ 10 കിലോ മീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദ്വീപിന് 300 കിലോ മീറ്റർ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.;