ജക്കാർത്ത: ഇന്ധന സംഭരണശാലയ്ക്ക് തീ പിടിച്ച് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ രണ്ട് കുട്ടികളടക്കം 17 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. തീ പൂർണമായും അണച്ചതായും ഇന്ധന ഡിപ്പോ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അപകടമേഖല സന്ദർശിച്ച വൈസ് പ്രസിഡന്റ് മഅറൂഫ് അമിൻ അറിയിച്ചു.
സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള പെർട്ടാമിനാ ഇന്ധനക്കമ്പനിയുടെ ജക്കാർത്ത ഡിപ്പോയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ധനവിതരണ പൈപ്പിൽ നിന്ന് പടർന്ന തീ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു.
അനേകം വീടുകളും വാഹനങ്ങളും കത്തിനശിച്ചു. പ്രദേശവാസികളിൽ പലർക്കും ശ്വാസതടസവും തലചുറ്റലും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. അഗ്നിബാധ രൂക്ഷമായതോടെ മേഖയിൽ നിന്ന് ജനങ്ങളെ സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.