സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. മാർച്ച് ഒമ്പതിന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പുതിയ തീയതി മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.അതേസമയം, പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.