ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപുകളിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൽമഹേര ദ്വീപുകൾക്ക് വടക്കായി വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ സി എസ്) അറിയിച്ചു. ഭൂമിക്കടിയിൽ 99 കിലോമീറ്റർ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലർച്ചെ 1:32ഓടെയാണ് ചലനം അനുഭവപ്പെട്ടത്.