ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഭൂചലനം. ഡല്‍ഹിക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.45 ഓടേയായിരുന്നു ഭൂചലനമുണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ ബജുറയാണ്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഖണ്ഡിന്റെ കിഴക്ക് 143 കിലോമീറ്റര്‍ അകലെ നേപ്പാളിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.