മസ്‌കത്ത്: ഒമാനില്‍ നേരിയ ഭൂചലനം. ദുകം പ്രദേശത്ത് ഇന്ന് രാവിലെ 7:55നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുല്‍ത്താന്‍ കാബൂസ് യൂണിവേഴ്സിറ്റിയിലെ സീസ്മോളജിക്കല്‍ സെന്ററാണ് ഭൂചലനമുണ്ടായതായി പ്രഖ്യാപിച്ചത്. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവര്‍ പൊലീസ് ഓപ്പറേഷന്‍സ് സെന്ററില്‍ വിളിച്ചറിയിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
















