വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌ക്രയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെല്ലിംഗ്ടണിന് സമീപം പരപ്പാറമുവിന് വടക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 57.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
















