ബെംഗളൂരു: ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ നാസര്‍ മഅ്‌ദനിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅദ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയിൽ ഒൻപത് മാസം മുൻപുണ്ടായ പക്ഷാഘാതത്തിന് തുടര്‍ച്ചയായുള്ള ആരോഗ്യപ്രശ്നങ്ങളാണ് മഅദ്നിക്കുണ്ടായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറാപ്പി ചികിത്സ തുടരണമെന്ന് മഅദ്നിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സന്ദര്‍ശകരെ പൂര്‍ണമായി വിലക്കി കൊണ്ടുള്ള വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹത്തിൻ്റെ ബന്ധുക്കൾ അറിയിച്ചു.