ന്യൂ ഡല്‍ഹി: ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിനാശകാലെ വിപരീതബുദ്ധിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. അദാനിയുടെ വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു.
അതേസമയം, ബിബിസി ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ 11:30നാണ് ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. പരിശോധനയില്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.