കൊച്ചി: കെഎസ്‌യു വനിതാ പ്രവര്‍ത്തകയ്‌ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു.
ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കോളറില്‍ കുത്തിപ്പിടിച്ചതും പോടീ എന്ന് വിളിച്ച് വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ടന്നുവെക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട… ‘എന്നായിരുന്നു ഷിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന മിവ ജോളിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.