തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന പരിശോധനയിൽ വൻക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
സ്കൂൾവാഹനങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിൽ 273 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. 2.48 ലക്ഷം രൂപ പിഴ ചുമത്തി. പ്രഥമശ്രൂശ്രൂഷാ കിറ്റ് ഇല്ലാത്ത 173 ഉം, പുകപരിശോധന നടത്താത്ത 78 ഉം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 18 ഉം വാഹനങ്ങൾ പിടികൂടി. 8750 രൂപ നേരിട്ട് പിഴ ഈടാക്കി.
ട്രാഫിക് നിയമലംഘനം നടത്തിയ 64 ബസുകൾക്കെതിരെ ഇന്ന് കേസെടുത്തു. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിംഗ് തുടങ്ങിയവക്കായി 17 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ച 16 സ്വകാര്യ ബസ് ഡ്രൈവർമാര്‍ക്കെതിരെയും രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാര്‍ക്കെതിരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാർക്കുനെതിരെയും കേസെടുത്തു.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിടിച്ച് വൈപ്പിന്‍ സ്വദേശി മരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന പരിശോധനയിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് കടന്നത്. സ്കൂള്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഫസ്റ്റ് എയിഡ് കിറ്റുകളില്ലാത്ത 167 ബസുകൾ കണ്ടെത്തി.