കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ വന്‍ തീപ്പിടിത്തം. രണ്ട് കാറുകള്‍ കത്തി നശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.
ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അഗ്നിരക്ഷാസേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.