വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വേളാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എകെ മന്‍സിലില്‍ അസീഫ ബീവിയാണ് മരിച്ചത്. കറോടിച്ച ഭര്‍ത്താവ് അബ്ദുല്‍ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു കാറില്‍ തട്ടിയതിനുശേഷം വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
അതേസമയം, ആളുമാനൂര്‍ വളവില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. കഴിഞ്ഞദിവസം ഇവിടെ ലോറിയില്‍ സ്‌കൂട്ടറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.