തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും മെഡിക്കല്‍ സംഘത്തിലെ മൂന്ന് ഡോക്ടര്‍മാരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്.
ന്യുമോണിയ ബാധയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പ്രത്യേക വിമാനത്തിലാണ് ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് തുടർചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി തള്ളി. മികച്ച ചികിത്സ ലഭിച്ചെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഉമ്മന്‍ചാണ്ടിയെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെത്തിച്ചത്. ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് ചികിത്സ. ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുക.
ഒരാഴ്ച മുൻപാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ആരോഗ്യനില വീണ്ടെടുത്തുവെന്നും തുടർ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആഗ്രഹിക്കുന്നുവെങ്കിൽ ആകാമെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാൻസർ ചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച ഉമ്മന്‍ ചാണ്ടി, ഇക്കാര്യത്തില്‍ കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്നും പറഞ്ഞു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സയാണ് തനിക്ക് ലഭിച്ചത്. വന്നതിനേക്കാള്‍ ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.