കാസര്‍കോട്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി പെണ്‍കുട്ടി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി ആണ് മരിച്ചത്. 20 വയസായിരുന്നു.
ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.