കൊച്ചി: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്നവര്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റായ https://www.hajcommittee.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.
കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഹജ്ജ് സര്‍വീസ്. ഒരു കവറില്‍ പരമാവധി നാല് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് അവസരം. 70 വയസ്സിന് മുകളിലുള്ളവര്‍, 45 വയസ്സിന് മുകളിലുള്ള മഹ്‌റമില്ലാത്ത സ്ത്രീകള്‍, ജനറല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അപേക്ഷ ക്ഷണിച്ചത്.
അതേസമയം, അപേക്ഷക്കൊപ്പം കോവിഡ് വാക്‌സിന്‍ വിശദാംശങ്ങളും അംഗീകൃത കോവിഡ് വാക്‌സിന്‍ എടുത്തതിന്റെയും അധിക ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തണം. തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നവര്‍ മാത്രം പ്രോസസിങ് ചാര്‍ജായ 300 രൂപ നല്‍കിയാല്‍ മതി.