പാലക്കാട്: ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായപുരത്തെ ക്വാറിക്കടുത്താണ് നാട്ടുകാർ പുലിയെ കണ്ടത്. സമീപത്തെ വർക്ക് ഷോപ്പ് ജീവനക്കാരൻ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് പുലിയെ കണ്ടെത്.
ബൈക്കിൻ്റെ വെളിച്ചം കണ്ട പുലി കാട്ടിലേക്ക് ഓടിമറഞ്ഞു എന്ന് ഇയാൾ പറയുന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ആർആർടി സംഘം സ്ഥലത്തെത്തി.