തിരുവനന്തപുരം: മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി എൽദോ വർഗീസാണ് എറണാകുളം ടൗൺ സെൻട്രൽ പോലീസിന്റെ പിടിയിലായത്.
മന്ത്രി പി. രാജീവിന്റെ പിഎ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഇടുക്കി ബൈസൺവാലി സ്വദേശിക്ക് കോതമംഗലം കെഎസ്ഇബിയിൽ ജോലി നൽകാം എന്ന് പറഞ്ഞ് 15500 രൂപ പല തവണയായി വാങ്ങി ഇയാൾ കബളിപ്പിക്കുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.