ഇടുക്കി : മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. ഇന്നു രാവിലെയാണ് സംഭവം നടന്നത്. മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തില്‍ നിന്നും പുക ഉയരുന്നതു ശ്രദ്ധയില്‍പെട്ട ഉടനെ ഡ്രൈവര്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
















