തൃശൂർ: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് സിപിഐ തൃശൂർ ജില്ലാ സമ്മേളനം. മത്സ്യത്തൊഴിലാളികൾക്കായി സമഗ്ര പാക്കേജ് വേണമെന്നും സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ഭരണത്തിനെതിരേയും സമ്മേളനത്തിൽ വിർമശനമുയർന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പരാജയമാണ്. കെ. രാജനൊഴികെ സിപിഐ മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സമ്മേളനം വിമർശിച്ചു.
അതേസമയം വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപത മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തു.
ക്ലിഫ് ഹൗസിൽ വൈകുന്നേരം 3 മണിക്കായിരുന്നു ചർച്ച.
വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ചയും പരജായപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാർ. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതർ അറിയിച്ചു.
















