ഭക്ഷ്യമന്ത്രി ജി ആർ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിലുണ്ടായ വാക്കു തർക്കം വിവാദമായ സാഹചര്യത്തിൽ സിഐയെ താൻ വിളിച്ചത് നല്ല ഉദ്ദേശ്യത്തിലാണെന്ന് മന്ത്രി ജി ആര്‍ അനിലിന്റെ പ്രതികരണം. താന്‍ വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല. വീട്ടമ്മയുടെ പരാതിയാണ് പറഞ്ഞത്. പ്രതിയെ അവിടെ നിന്നും മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് താന്‍ ആവശ്യപ്പെട്ടത്. പ്രതിയെ അടിക്കാന്‍ താന്‍ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലുമുള്ള ക്ഷമ കാണിച്ചില്ല. ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. താന്‍ എന്തിനു വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. താന്‍ കുറ്റക്കാരനെങ്കില്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറാണെന്നും മന്ത്രി അനില്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രംഗത്തെത്തി. മന്ത്രി അനിലിനോട് പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത് ധിക്കാരവും അഹങ്കാരവുമാണെന്നും ഗുരുതരമായ വീഴ്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടാഎന്നും ജയരാജൻ പറഞ്ഞു . മന്ത്രിയോട് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞതെന്നും ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടു.
















