തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കുന്നുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ ആസാദ് കശ്മീര്‍ എന്ന വാക്ക് ഇന്‍വേര്‍ട്ടഡ് കോമ ഇട്ട് ഉപയോഗിച്ചിട്ടുണ്ട്. വര്‍ത്തമാനകാലത്ത് എന്തു പറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് നോക്കുന്നതെന്നും ജലീല്‍ സഭയില്‍ പറഞ്ഞു.
‘നിയമസഭയുടെ പ്രവാസി ക്ഷേമ കമ്മിറ്റിയുടെ കശ്മീര്‍ വിസിറ്റുമായി ബന്ധപ്പെട്ട് ഒരു യാത്രാക്കുറിപ്പ് എഴുതിയിരുന്നു. അതില്‍ നടത്തിയ ഒരു പരാമര്‍ശം ഉയര്‍ത്തിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാനാണ് ചിലര്‍ ശ്രമിച്ചത്. നൂറാനിയുടെ പുസ്തകത്തില്‍ 176-180 പേജുകളില്‍ 1952 ഓഗസ്റ്റ് 25-ന് പണ്ഡിറ്റ് നെഹ്‌റു ഷെയ്ക്ക് അബ്ദുള്ളയ്ക്ക് കൈമാറിയ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെലക്ടഡ് വര്‍ക്‌സ് ഓഫ് ജവഹര്‍ലാല്‍ നെഹ്‌റു സീരീസ് വോളിയം 23-യില്‍നിന്ന് ഉദ്ധരിച്ചതാണ് ആ ഭാഗം. ആ കുറിപ്പിന്റെ പാരഗ്രാഫ് 24-ല്‍നിന്ന് ഒരു വാചകം- that we should consolidate our position in these areas and not care very much for what happens in ‘azad kashmir’ areas. ഇവിടെ പണ്ഡിറ്റ്ജി ആസാദ് കശ്മീര്‍ എന്ന പ്രയോഗം ഇന്‍വേര്‍ട്ടഡ് കോമയ്ക്കുള്ളിലാണ് ചേര്‍ത്തിട്ടുള്ളത്’, ജലീല്‍ പറഞ്ഞു.
‘ചിലർ പാക്കിസ്ഥാനിലേക്കു തനിക്കു ടിക്കറ്റുവരെ എടുത്തു. കുറിപ്പിൽ ഒരിടത്തും ഇന്ത്യൻ അധിനിവേശ കശ്മീർ എന്ന് ഉപയോഗിച്ചിട്ടില്ല. വർഗീയ ധ്രുവീകരണം ഉണ്ടാകാതിരിക്കാൻ കുറിപ്പ് പിന്നീട് പിൻവലിച്ചു.
ഉമ്മയുടെ പിതാവ് മിലിട്ടറിയിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. അതിര്‍ത്തിയിലെ സംഘർഷത്തെ തുടർന്ന് വീണ്ടും മിലിട്ടറി സേവനത്തിനായി നിയോഗിക്കപ്പെട്ട ആൾ പിന്നീടു തിരിച്ചു വന്നിട്ടില്ല. പിതാവിന്റെ അച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ വിമർശനമാകാം രാജ്യദ്രോഹത്തിന്റെ തീ കൊള്ളി എടുത്ത് മറ്റുള്ളവരുടെ തലയിൽ തീപിടിപ്പിക്കാൻ ശ്രമിക്കരുത്.’– കെ.ടി. ജലീൽ പറഞ്ഞു.
















