കൊച്ചി: ആഫ്രിക്കന്‍ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയായ നൈജീരിയന്‍ പൗരന്‍ പിടിയില്‍. ഒക്കാഫോര്‍ എസേ ഇമ്മാനുവല്‍ എന്നയാളാണ് ബെംഗളൂരുവില്‍ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. മാസങ്ങളായി സിറ്റി പൊലീസിനെ വലയ്ക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായിരിക്കുന്നത്. സംഘം കഴിഞ്ഞ ആറു മാസത്തിനിടെ ഇവിടേക്കു കടത്തിയത് നാലരക്കിലോ എംഡിഎംഎ ആണെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ അറസ്റ്റിലായ വിവരമറിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ കഴിയുന്നതിനിടെ സാഹസികമായാണ് പിടികൂടിയത്. ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിൽ ഇരുചക്ര വാഹനത്തിൽനിന്നു 102.04 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തെ പിന്തുടർന്നു പോയതാണ് പൊലീസിനെ വൻ ലഹരി മരുന്നു സംഘത്തെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഹാരോൺ സുൽത്താൻ എന്ന ആളെ കഴിഞ്ഞ 20നു പൊലീസ് പിടികൂടി. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട അലൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ പിടികൂടിയിരുന്നു.
ഇവരിൽനിന്നു ലഭിച്ച വിവരപ്രകാരം െബംഗളൂരുവിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി കടത്തിയിരുന്ന ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെപ്പറ്റി വിവരം ലഭിച്ചു. ഇയാളെ പിന്തുടർന്നു കണ്ടെത്തി 13ന് അറസ്റ്റു ചെയ്തതാണ് നിർണായകമായത്. വർഗീസ് ജോസഫിൽനിന്നു രാജ്യാന്തര ലഹരി സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ നൈജീരിയന്‍ സ്വദേശിയായ ഒക്കാഫോര്‍ അറസ്റ്റിലായത്. ആഫ്രിക്കയിലെ പ്രധാന മയക്കുമരുന്ന സംഘത്തിലെ കണ്ണിയായ ഇയാള്‍ കര്‍ണാടക കേന്ദ്രീകരിച്ച് ലഹരി മരുന്ന് നിര്‍മിക്കുന്ന സംഘത്തിലും ഉള്‍പ്പെട്ടയാളാണ്.
















