ഒന്നരവയസുള്ള പേരക്കുട്ടിയെ ഹോട്ടലിൽ കാമുകൻ്റെ സഹായത്തോടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന പ്രതി അതെ ഹോട്ടലിൽ തന്നെ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ 50 കാരിയായ കൊച്ചുത്രേസ്യ എന്ന സിപ്‌സിയാണ് മരണപ്പെട്ടത്. അഞ്ചു മാസം മുൻപ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറയെ മുത്തശ്ശിയായ സിപ്‌സി കൊലപ്പെടുത്തിയിരുന്നു.
കേസിലെ രണ്ടാം പ്രതിയായ സിപ്‌സി ഒന്നാം പ്രതിയും സുഹൃത്തുമായ ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ചയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇവിടെ വെച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്നും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
















