സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഭാഗികമായി തടസപ്പെട്ടു.ഇപോസ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് ആണ് ഓണകിറ്റ് വിതരണം തടസ്സപ്പെട്ടത്. എന്നാൽ ഭാഗികമായി മാത്രമാണ് വിതരണം തടസ്സപ്പെട്ടതെന്നും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചുള്ള കിറ്റ് വിതരണം നടക്കുന്നുണ്ടെന്നും റേഷന്‍ കടയുടമകള്‍ അറിയിച്ചിട്ടുണ്ട്.
മുമ്പും ഇത്തരത്തില്‍ കിറ്റ് വിതരണത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. തകരാര്‍ ഉടന്‍ തന്നെ പരിഹരിച്ച് കിറ്റ് വിതരണം സുഗമമാക്കാന്‍ ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 7 വരെയാണ് കിറ്റുകളുടെ വിതരണം. 14 ഇനം സാധനങ്ങളടങ്ങിയതാണ് കിറ്റ്. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇന്നും മഞ്ഞക്കാര്‍ഡുടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.
















