തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയുടെ നിർദേശങ്ങൾ അംഗീകരിച്ച് സർക്കാർ. സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലിൽ ആണ് ഭേദഗതിക്ക് തീരുമാനമായത്.
ഇതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളില്‍ നിയമസഭ തീരുമാനം എടുക്കും. ഇതിന്റെ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കും. മന്ത്രിമാര്‍ക്കുള്ള പരാതികളില്‍ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. എംഎല്‍എമാര്‍ക്കെതിരെയുള്ള പരാതികളില്‍ സ്പീക്കര്‍ ആവും തീരുമാനമെടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ നടപടി തീരുമാനിക്കും.
അതേസമയം സബ്ജക്ട് കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ് രേഖപ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം കവര്‍ന്നെടുക്കുകയാണെന്നാണ് വിമശനം.
പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ ചേരുന്ന നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക.
ഇന്ന് ഉച്ചയോടെയാണ് ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ലോകായുക്ത ജുഡീഷ്യറെ ബോഡിയല്ലെന്നും അന്വേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നുമായിരുന്നു ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. അന്വേഷണം,കണ്ടെത്തല്‍,വിധി പറയല്‍ എല്ലാം കൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
















