തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല ചരിത്ര കോണ്‍ഗ്രസിൽ ഇർഫാൻ ഹബീബ് തെരിവുഗുണ്ടയെപ്പോലെ പെരുമാറിയെന്ന് ഗവർണർ ആരോപിച്ചു. തനിക്കെതിരേ നടന്ന കയ്യേറ്റ ശ്രമത്തില്‍ ഗൂഢാലോചനയുണ്ട്. കണ്ണൂര്‍ വി.സി ഈ ഗൂഢാലോചനയുടെ കൂട്ടുപ്രതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
2019-ല്‍ ആയിരുന്നു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത്. കണ്ണൂര്‍ വി.സി വിളിച്ചിട്ടാണ് ചരിത്രകോണ്ഗ്രസിന് പോയത്. പക്ഷെ തനിക്കെതിരേ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണം ഡല്‍ഹിയില്‍ മൂന് കൂട്ടി പ്ലാന്‍ ചെയ്തതാണ്. ശാരീരിക ആക്രമണത്തിന് വരുന്നതാണോ ഒരു അക്കാദമിക്കിന്റെ പണി. താൻ തെറ്റായ പരാമർശം നടത്തിയാൽ ആക്രമിക്കുയാണോ ചെയ്യേണ്ടത്. ഈ ക്രിമിനൽ മനോനിലയെക്കുറിച്ചാണ് താൻ പറയുന്നത്.
കണ്ണൂര്‍ വി.സിയുടെ ക്രിമിനല്‍ മൈന്‍ഡ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ പരാതിക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ല. പരാതി നല്കണമെങ്കില് മൂന്ന് വര്‍ഷം മുന്നെ ആകാമയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ ഞാന്‍ പ്രവര്‍ത്തികയുള്ളൂ. ഭരണഘടനയ്ക്ക് എതിരായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
















