വിവാദമായ ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ചു. നിയമഭേദഗതി സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷ വാക്കുതര്‍ക്കമുണ്ടായി.
ലോകായുക്തയുടെ വിധി നിയമസഭക്ക് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന ഉന്നത അധികാര കേന്ദ്രമായി ആയി എക്സിക്യുട്ടീവ് മാറുന്നുവെന്നും സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായ ഭേദഗതിയാണ് കൊണ്ടു വരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞപോൾ മറുപടിയായി ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ലെന്നും അന്വേഷണ സംവിധാനമാണെന്നും നിയമമന്ത്രി പറഞ്ഞു.
അഴിമതി തടയാനായല്ലേ ലോകായുക്ത രൂപീകരിച്ചതെന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് . അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങിനെയെന്ന് മന്ത്രിയുടെ മറുചോദ്യം. പോലീസ് തന്നെ അന്വേഷിച്ച് പോലീസ് തന്നെ ശിക്ഷ വിധിക്കുന്ന രീതി പോലായാണിത് ലോകയുക്ത നിയമത്തിലെ 14-ആം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമ സഭ ഒരിക്കല്‍ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ നിയമ മന്ത്രിക്ക് അധികാരം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
















