പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി. ഓഗസ്റ്റ് 16നു കസ്റ്റഡിയിലെടുത്ത ആവാസ്, ജയരാജ് എന്നിവരുടെ കുടുംബങ്ങളാണ് കോടതിയിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് കോടതി അഭിഭാഷക നിയോഗിച്ച കമ്മിഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. മറ്റു പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും.
ഓഗസ്റ്റ് 14 രാത്രിയാണ് ഷാജഹാന്‍ കൊലചെയ്യപ്പെട്ടത്. ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ കുന്നങ്കാട് സ്വദേശികളായ വിഷ്ണു, എസ്.സുനീഷ് , എൻ.ശിവരാജൻ, കെ.സതീഷ് മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ , വെട്ടിവീഴ്ത്തിയ സംഘത്തിലെ കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് , അനീഷ്, സുജീഷ്എന്നിവര്‍ അറസ്റ്റിലായിരുന്നു.
















