പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ചില അവസ്ഥകള്‍ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. അതില്‍ വരുന്ന രോഗാവസ്ഥയാണ് പാന്‍ക്രിയാറ്റിസ്. ശരീരത്തില്‍ പഞ്ചസാര പ്രോസസ്സ് ചെയ്യുന്ന രീതി നിയന്ത്രിക്കുന്നതിനാണ് പാന്‍ക്രിയാസ് സഹായിക്കുന്നത്. കൂടാതെ എന്‍സൈമുകള്‍ പുറത്ത് വിടുന്നതിലും ഭക്ഷണം ദഹിപ്പിക്കുന്നതിലും പാന്‍ക്രിയാസ് സഹായിക്കുന്നു. എന്നാല്‍ പല വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പാന്‍ക്രിയാസിന് വീക്കം സംഭവിക്കുകയും പാന്‍ക്രിയാസ് പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു.
പാന്‍ക്രിയാസിന്റെ വീക്കം പലപ്പോഴും പിത്തസഞ്ചിയിലെ കല്ലുകള്‍ മൂലമാണ് ഉണ്ടാകുന്നത്. പാന്‍ക്രിയാറ്റിസ് പോലുള്ള അവസ്ഥയുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും ആണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. കൂടാതെ മൃഗക്കൊഴുപ്പ് ഇല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കണം. അതോടൊപ്പം തന്നെ ആന്റി ഓക്‌സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. ബീന്‍സ്, പയര്‍, ചില പ്രത്യേക തരം സൂപ്പുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം പാന്‍ക്രിയാസിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഇത് കൂടാതെ ചീര, ബ്ലൂബെറി, ചെറി, ധാന്യങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ ദഹനത്തെ എളുപ്പമാക്കുന്നതിനും ഫ്രീറാഡിക്കലുകളെ സംരക്ഷിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ മധുരമുള്ളവ കഴിക്കരുത്. കാരണം ഇവരില്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ചെറി തക്കാളി, വെള്ളരി, ഹമ്മൂസ്, പഴങ്ങള്‍ എന്നിവ കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്.
പാന്‍ക്രിയാറ്റിസ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ കഴിക്കാന്‍ പാടില്ലാത്തതായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. റെഡ് മീറ്റ്, പിന്നീട് കരള്‍, മറ്റ് ഭാഗങ്ങള്‍, ഫ്രൈഡ് ഫുഡ്, ഉരുളക്കിഴങ്ങ്, മയോണൈസ്, വെണ്ണ, കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍, കേക്ക്, പേസ്ട്രി മുതലായവ, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. ഇത് കഴിക്കുന്നതിലൂടെ അത് വെല്ലുവിളികള്‍ ഉണ്ടാക്കുകയും രോഗാവസ്ഥയെ വഷളാക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ നിന്ന് ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. കഴിക്കാന്‍ പാടില്ലാത്തത് ഫ്രെഞ്ച് ഫ്രൈസ്, ഫാസ്റ്റ് ഫുഡ് , ബര്‍ഗറുകള്‍, വറുത്തതോ വന്‍തോതില്‍ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങള്‍ എന്നിവ വളരെയധികം അപകടം പിടിച്ചതാണ്. ഇവയെല്ലാം നിയന്ത്രിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. ഇത്തരത്തില്‍ വേവിച്ചതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിസ് എന്ന അവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം.
















