മക്കയിൽ മലയാളി ഹജ്ജ്‌തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട്, പടന്ന സ്വദേശി റൗളാ ബീവിയാണ് മരിച്ചത്. 50 വയസ്സായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നോൺ മഹറീ വിഭാഗത്തിൽ ബന്ധുവായ നൂർജഹാനോടൊപ്പമായിരുന്നു ഇവർ ഹജ്ജിനെത്തിയിരുന്നത്. ഹൃദയസംബന്ധമായ രോഗം മൂലം രണ്ടാഴ്ചയോളമായി കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹജ്ജ് കർമ്മങ്ങൾക്കിടെ മിനായിൽ വെച്ചായിരുന്നു ഇവർക്ക് രോഗം കണ്ടെത്തിയത്. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.