മെഡിക്കല്‍ സയന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ രോഗികളിലും കാന്‍സര്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്ന മരുന്ന യുഎസില്‍ ആദ്യമായി കണ്ടെത്തി. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നിന്റെ ആദ്യപരീക്ഷണങ്ങള്‍ വിജയകരമാണ്. കാന്‍സര്‍ വളര്‍ച്ചകള്‍ നീക്കം ചെയ്യുന്നതിനും രോഗത്തിന്റെ വ്യാപനം തടയുന്നതിനും 100% വിജയമാണ് ഈ മരുന്ന് കാണിക്കുന്നത്. ഡോസ്റ്റാര്‍ലിമാബ് എന്നാണ് ഈ അത്ഭുത മരുന്നിന്റെ പേര്.
കീമോതെറാപ്പി സെഷനുകളിലൂടെയോ ശസ്ത്രക്രിയകളിലൂടെയോ അല്ലതെ തന്നെ അര്‍ബുദം പൂര്‍ണ്ണമായും നീക്കം ചെയ്യാമെന്ന പ്രതീക്ഷയാണ് ഈ മരുന്നിന്റെ കണ്ടുപിടിത്തം നല്‍കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, 18 മലാശയ കാന്‍സര്‍ രോഗികള്‍ക്ക് ഈ മരുന്ന് നല്കി. തുടര്‍ന്ന് ശാരീരിക പരിശോധന, എന്‍ഡോസ്‌കോപ്പി, പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി അല്ലെങ്കില്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് വഴി നടത്തിയ പരിശോധനയില്‍ രോഗം പൂർണമായും കുറഞ്ഞതായി കണ്ടെത്തി. ഇവരില്‍ ചിലര്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായും തെളിഞ്ഞു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഇതു പ്രതീക്ഷ നല്‍കുന്നു. ഈ മരുന്നിന്റെ വലിയ തോതിലുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ സമാനമായ ഫലങ്ങള്‍ കാണിക്കുകയാണെങ്കില്‍ , നമുക്ക് ക്യാന്‍സര്‍ രഹിത ലോകത്തേക്ക് പോകാം.ഈ ചികിത്സ ‘ഓരോ രോഗിയിലും ക്യാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കി. ക്യാന്‍സറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് ജൂനിയര്‍ പറഞ്ഞു,
















