ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി നമ്മൾ ആചരിക്കുന്നു. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പുകയില ഉപയോഗം ഓരോ വർഷവും ലോകമെമ്പാടുമുള്ള എട്ട് ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്ന. പുകയില ഉപഭോഗം ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ തീവ്രത ഇതുവഴി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
“പരിസ്ഥിതി സംരക്ഷിക്കുക” എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. പുകയില ഉപയോഗം ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിനു പുറമേ ലൈംഗികാരോഗ്യത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദീർഘകാലമുള്ള പുകയില ഉപയോഗം ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കും. രക്തക്കുഴലുകളിലെ രാസവസ്തുക്കളിൽ സിഗരറ്റിന്റെ സ്വാധീനം കാരണം, പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
















