കുവൈത്ത് സിറ്റി: പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചു. തിങ്കളാഴ്ച വീശിയ പൊടിക്കാറ്റില്‍ അന്തരീക്ഷം കടുത്ത ഓറഞ്ച് നിറത്തിലായി. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു.
ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാല്‍ പൊടിയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി നമ്പരായ 112ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
















