ഡല്‍ഹി: ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് 12 ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം നടക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ നിലവിലെ സ്ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
വിളിച്ചുചേര്‍ത്തിരിക്കുന്നതിനാല്‍കൊവിഡ് ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.. കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,483 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ ദിവസം 2,541 പേര്‍ക്കായിരുന്നു കൊവിഡ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
















