തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
തല്ല് ഒന്നിനും ഒരു പരിഹാരമല്ലെന്നും പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി പറഞ്ഞു.
ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാടാണ്. എന്നാൽ കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി തീരുമാനമെടുക്കാതെ തന്നെ കെ റെയിലിനെ പിന്തുണച്ച് ആളുകള്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ഥലമുടമസ്ഥരുടെ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

















