കീവ്: യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുക്രൈൻ ഫോട്ടോ ജേർണലിസ്റ്റ് മാക്സ് ലെവിൻ കൊല്ലപ്പെട്ടു. റഷ്യൻ സൈനികർ ലെവിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുക്രൈൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.
യുക്രൈൻ തലസ്ഥാനമായ കിയവിനു വടക്കുള്ള ഗ്രാമത്തിൽ നിന്നാണ് ലെവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെയും നാല് മക്കളെയും വീട്ടിൽ തനിച്ചാക്കിയായിരുന്നു മാക്സ് ലെവിൻ യുദ്ധം റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ടത്.
1981-ൽ ജനിച്ച ലെവിൻ, റോയിട്ടേഴ്സിന്റെ ഡോക്യുമെന്ററി ഫിലിം മേക്കറായിരുന്നു. ഹുട്ട മെഷിഹിർസ്ക എന്ന ഗ്രാമത്തിൽ ജോലി ചെയ്തുവരികയായിരുന്നു ലെവിൻ.